മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ മുനീർ, സി.എച്ച് ഇബ്രാഹിം കുട്ടി, എ.വി അബ്ദുല്ല, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ഒ.മമ്മു, മൂസ കോത്തമ്പ്ര, എം.കെ.അബ്ദുറഹിമാൻ, ഷർമിന കോമത്ത്, എ.പി അസീസ്, കരീം കോച്ചേരി, വി.പി ജാഫർ, എം.കെ ഫസലുറഹ്മാൻ, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറർ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |