കോഴിക്കോട് :ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിലെ അപാകതകൾ പിൻവലിച്ച് അദ്ധ്യാപകരുടെ സ്ഥിരനിയമനങ്ങൾക്ക് അംഗീകരിക്കാൻ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സ്ക്കൂൾ മാനേജേഴ്സ് അസോസിയേഷൻ ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ എയ്ഡഡ് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ധർണയും മാർച്ചും സംഘടിപ്പിക്കും. അസോ. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ മണ്ണൂർ , ടി .പി രാജീവൻ, അഹമ്മദ് പുന്നക്കൽ, എസ് .പി കുഞ്ഞമ്മദ് ,ബംഗ്ലളത്ത് മുഹമ്മദ്,വി. എം ചന്ദ്രൻ, യാക്കൂബ് ഫൈസി ,പി .കെ. അൻവർ ,അഭിലാഷ് പാലാഞ്ചേരി,ഡോ.നിഷ, സബീലുദ്ധീൻ, ബാബു സർവോത്തമൻ ,മുഹമ്മദ് റാഫി ,വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |