ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ഒയലമല കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. എൻജിനിയർ കെ. ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം ബാലരാമൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ടി. സുകുമാരൻ, വാർഡ് മെമ്പർ സുജാത നമ്പൂതിരി, പി. എൻ. ശോഭന, കെ. കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലാപഞ്ചായത്ത് അംഗം സിന്ധു സുരേഷ് സ്വാഗതവും മണി കക്കഞ്ചേരി നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ 23 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |