കൊയിലാണ്ടി: സി.പി .എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലത്ത് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ജാഥാ ലീഡർ കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.പി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ്, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മുൻ എം.എൽ. എ. കെ.ദാസൻ, ജാഥാ ലീഡർ കെ. ഷിജു , കെ. സത്യൻ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ജാഥാ മാനേജർ കെ.ടി സിജേഷ് എന്നിവർ പ്രസംഗിച്ചു. ഷാജി പാതിരിക്കാട് സ്വാഗതവും ബിന്ദുസി.ടി. നന്ദിയും പറഞ്ഞു.
20, 21 തിയതികളിലായി കൊയിലാണ്ടി നഗരസഭയിൽ പര്യടനം നടത്തുന്ന ജാഥ 21 ന് മുത്താമ്പിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |