കുറ്റ്യാടി: ബി.ജെ.പി - തെരഞ്ഞെടുപ്പ് കമ്മിഷൻ ഒത്ത് കളിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ ജനാധിപത്യത്തെ രക്ഷിക്കാനാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'നമ്മുടെ വോട്ട് മോഷ്ട്ടിക്കരുത്' ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് കോര കോട്ട് ജമാൽ അദ്ധ്യക്ഷത വഹിച്ചു. ജോൺ പൂതക്കുഴി, കെ.പി.രാജൻ, മൊയ്തു കോരങ്കോട്ട്, കെ.കെ.ഷമീന, കെ.സി കൃഷ്ണൻ, ഒ. രവീന്ദ്രൻ, റോബിൻ ജോസഫ്, ഒ.ടി.ഷാജി, പി.കെ.സുരേന്ദ്രൻ, കെ.പി.ബിജു, മുകുന്ദൻ മരുതോങ്കര, കെ.പി.ഹമീദ്, മനോജൻ ചാലക്കണ്ടി, സി പി.ജിനചന്ദൻ, വി.പി.സുരേഷ് ബാബു, എൻ.കെ.ഫിർദൗസ്, പപ്പൻ തൊട്ടിൽ പാലം, പി.ജി. സത്യനാഥ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |