കോഴിക്കോട്: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.പി ബോബിൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.എസ് ഉമാശങ്കർ, വൈസ് പ്രസിഡന്റുമാരായ കെ.പ്രദീപൻ, ബിനു കോറോത്ത്, സംസ്ഥാന സെക്രട്ടറിമാരായ കെ.എ മുജീബ്, മോബിഷ് പി. തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിജു. കെ. നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ദിനേശൻ സ്വാഗതവും ജില്ലാ ട്രഷറർ എം. ഷാജീവ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |