തലക്കുളത്തൂർ: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ യുവമോർച്ച എലത്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
തലക്കുളത്തൂർ ടൗൺ പരിസരത്ത് നടന്ന പ്രതിഷേധം യുവമോർച്ച കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് വി.വി ശ്രീഹരി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്ക് നേരെ ഇടതും വലതും കണ്ണടയ്ക്കുന്നു. ഇത്തരം ക്രൂരതകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച എലത്തൂർ മണ്ഡലം പ്രസിഡന്റ് ജോഷിൽ മൊകവൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി എലത്തൂർ മണ്ഡലം പ്രസിഡന്റ് ആർ ബിനീഷ്, യുവമോർച്ച ജില്ല ട്രഷറർ എം. അശ്വിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അർജുൻ തൃക്കുറ്റിശ്ശേരി, വൈശാഖ് പറമ്പിടി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
