ഇരിങ്ങൽ: അടവുകളും വണക്കങ്ങളും കൈകത്തിപ്പയറ്റുമൊക്കെ കൂടുതൽ അറിയാൻ ഇവിടേക്ക് വരാം കളരി പൈതൃക ഗ്രാമം. വ്യത്യസ്ത കാഴ്ചകൾക്കൊണ്ട് ശ്രദ്ധേയമാകുകയാണ് കോഴിക്കോട് ഇരിങ്ങൽ കലകരകൗശല മേളയിലെ കളരി പൈതൃക ഗ്രാമം മുഹമ്മദ് ഗുരുക്കളുടെ നേതൃത്വത്തിലെ ഗുരുക്കൾസ് ആയുർവേദ കളരിഗ്രാമം. ചികിത്സാരീതികൾ
മുതൽ കളരിയുടെ അഭ്യാസമുറകൾ വരെ നീളുന്ന പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്ത ഔ
ഷധ സസ്യങ്ങൾ, കളരി മർമ്മ ചികിൽസാരീതികൾ ഇങ്ങനെ കാഴ്ചകൾ ധാരാളമാണ്ഈ കളരി ഗ്രാമത്തിൽ. പഴയ ഗ്രാമജീവിതവും കളരിയും യോജിക്കുന്ന അമൂല്യനിധികളാറ്റൊരു സവിശേഷത. ആയോധനകലയായ കളരിക്ക് കൂടുതൽ സ്വീകാര്യത നൽകുകയെന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. വായ്ത്താരി ഉണർത്തുന്ന കളരിത്തട്ടുകളാണ് മറ്റൊരു ആകർഷണം. കളരി മർമ്മചികിത്സയുടെ വിവിധരീതികൾ വിശദീകരിക്കുന്ന സ്റ്റാളുകളുമുണ്ട് പ്രദർശനത്തിന്.
സന്ദർശകർക്കായി കളരിപ്രദർശനവും ഒരുക്കിയിട്ടുണ്ട്. കെ.വി.മുഹമ്മദ് ഗുരുക്കൾ 12 വയസിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ ശിക്ഷണത്തിൽ കളരി അഭ്യസിച്ചു. അൻപത്തിഏഴു വയസിലും മണ്ണമെഴുകിയ കളരിത്തറയിൽ എതിരാളിയെ അഭിമുഖീകരിക്കുമ്പോൾ കണ്ണുകളിമ ചിമ്മാതെയുള്ള കളരിയഭ്യാസപാടവം, കേരളത്തിലെ പുരാതനമായ ആയോധന കലയിൽ മുഹമ്മദ് ഗുരുക്കൾ കഴിഞ്ഞ 44 വർഷത്തോളമായി കളരിപയറ്റ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. വടകരയ്ക്ക് അടുത്ത് പുതുപ്പണം വെളുത്ത മല കെ.വി.ഹൗസിലാണ് ഇപ്പോൾ താമസം. 1963 മേയിൽ കെ.സി. അബുബക്കറുടെയും സൈനബയുടെ മകനായി ജനിച്ചു. 1988 ൽ കേരള പൊലീസിൽ ചേർന്നു. ഇന്റലിജന്റ്സ് വിഭാഗത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നു. സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷമീന മക്കൾ: യാർബാഷ് യാനിഷ്, ഫാത്തിമ മുഹമ്മദ്ഫർഷാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |