കുറ്റ്യാടി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പൊതുവിദ്യാലയമായ ഗവ. എൽ.പി.സ്കൂൾ ചെറിയകുമ്പളത്തിൻ്റെ സ്കൂൾ ബസിലേക്ക് ക്യാമറ സ്ഥാപിക്കാനാവശ്യമായ സാമ്പത്തിക സഹായം ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷൻ നൽകി. പ്രസിഡൻ്റ് സെഡ്.എ സൽമാൻ സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.പി.വിനോദ് പി.ടി.എ പ്രസിഡൻ്റ് കെ.കെ. രജീഷ് എന്നിവർക്ക് തുക കൈമാറി. ചടങ്ങിൽ ഇ.കെ. ലിനീഷ്, പൊക്കൻ പുതിയോട്ടിൽ, കെ.വി.ഷഹർ ബാനു. ഇ.കെ. ബിജു, അനിത ചന്ദ്രൻ, സലീന അലി, ഇബ്രാഹിം കൂരിമണ്ണിൽ എന്നിവർ പങ്കെടുത്തു. സ്കൂൾ സമഗ്ര വികസനത്തിന് കരട് രേഖ തയ്യാറാക്കാനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |