നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കലാമേള സി.സി.യു.പി.സ്കൂളിൽ നടന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വളയം യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ടി.പി. സത്യനാഥൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. റണ്ണർ അപ്പിനുള്ള കെ.പി. ചാത്തുമാസ്റ്റർ മെമ്മോറിയൽ ട്രോഫി പുറമേരി യൂണിറ്റും നേടി. എൻ.കെ.ബാലകൃഷ്ണൻ, കെ.ഹേമചന്ദ്രൻ, വാസു പുതിയോട്ടിൽ, പി.വി. വിജയകുമാർ, എം.കെ. രാധ, എ.ശ്രീധരൻ, പി.കെ.സുജാത, ടി. പീതാംബരൻ, ടി. രാജൻ, ടി.അബ്ദുറഹ്മാൻ, സി.എച്ച്. ശങ്കരൻ, വി.രാജലക്ഷ്മി, പി. ലക്ഷ്മി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |