ചാത്തമംഗലം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി കോഴിക്കോട് മുക്കം റോഡിൽ ചാത്തമംഗലം തഴെ 12 ൽ നിർമ്മിച്ച പെൻഷൻ ഭവൻ മന്ത്രി എ.കെ ശശീന്ദ്രൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം എ.വേലായുധൻ എന്നിവർ വിശിഷ്ടാതിഥികളായി. എം.രാജ വത്സൻ അദ്ധ്യക്ഷത വഹിച്ചു. സി.പ്രേമൻ റിപ്പോർട്ടും കെ.ഭരതൻ സാമ്പത്തിക രേഖയും അവതരിപ്പിച്ചു. സ്ഥലം സൗജന്യമായി നൽകിയ ലീല, നിർമ്മാണത്തിന് നേതൃത്വം നൽകിയ ടി. സുബ്രഹ്മണ്യൻ, സി.ഗംഗാധരൻ നായർ, സി.പ്രേമൻ, എം.കെ.വേണുഗോപാൽ, പി.പ്രകാശൻ എന്നിവരെ ആദരിച്ചു. നിര്യാതനായ കെ.എസ്.എസ്.പി.യു.മുൻ സംസ്ഥാന സെക്രട്ടറി എ.ഗംഗാധരൻ നായരുടെ ഫോട്ടോ ജില്ലാ പ്രസിഡന്റ് കെ.വി ജോസഫ് അനാച്ഛാദനം ചെയ്തു. ടി.പി.പ്രകാശൻ സ്വാഗതവും എം.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |