മുക്കം: തിരുവമ്പാടി ജനചേതന കലാ സാംസ്‌കാരിക പഠനകേന്ദ്രം നാടക സർഗോത്സവം നാലാം പതിപ്പ് 16, 17, 18 തിയതികളിൽ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 16ന് ആറിന് ലിന്റോ ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. 'തിരഞ്ഞെടുപ്പ് ',''കോയിക്കോടൻ ഹൽവ" , ' വിപരീതം ', 'മെയ് പാട്ടിയൽ', 'ഇടനിലങ്ങൾ ' എന്നീ നാടകങ്ങൾ അരങ്ങിലെത്തും. 17ന് ഏകദിന നാടക പരിശീലനക്കളരി നടക്കും. 18 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്രനടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന 'പെൺനടൻ ' അരങ്ങേറും. പ്രവേശനം പാസ് മൂലം. വാർത്താ സമ്മേളനത്തിൽ ജോസ് മാത്യു, ഡോ.ജയിംസ് പോൾ, കെ.ആർ.ബാബു, സി.ഗണേശ് ബാബു, ഫൈസൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |