'ഗുൽമോഹർ' സംഘടിപ്പിച്ചു
Tuesday 19 May 2026 12:47 AM IST
നന്മണ്ട: നന്മണ്ട എ.യു.പി സ്‌കൂളിലെ വിവിധ ബാച്ചുകളുടെ അപൂർവമായ കൂടിച്ചേരൽ 'ഗുൽമോഹർ' എന്ന പേരിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പൂർവ വിദ്യാത്ഥിയുമായ വാലത്ത് പ്രേമലത അദ്ധ്യക്ഷത വഹിച്ചു. കവി പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പ്രനിൽലാൽ പി.ഡി, അദ്ധ്യാപിക രേഖ പി.എൻ എന്നിവർ പ്രസംഗിച്ചു. 'പൂവാകത്തണലിൽ' എന്ന പേരിൽ നടന്ന ഗുരുവന്ദനത്തിൽ ആദ്യകാല അദ്ധ്യാപകർ ആദരം ഏറ്റുവാങ്ങി.
സംഘാടക സമിതി കൺവീനർ എം.എസ്. ദിലീപ് സ്വാഗതവും സതീഷ് കുമാർ.പി. നന്ദിയും പറഞ്ഞു. വൈകിട്ട്'ഓർമ്മകളേ കൈവള ചാർത്തി എന്ന ഗാനവിരുന്നും ഒരുക്കി.