തൊടുപുഴ: ഈ സാമ്പത്തിക വർഷത്തിൽ എഴുപത്തിയഞ്ച് സാംസ്‌കാരിക പരിപാടികൾക്ക് രൂപം നൽകി മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ ഏകദിന വാർഷിക ശില്പശാല സമാപിച്ചു. ലൈബ്രറി ഹാളിൽ ചേർന്ന ശില്പശാല പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ പ്രതിമാസ പരിപാടികൾ ഈ വർഷം തുടക്കം കുറിക്കും. കലാ, സാംസ്‌കാരികാ, രാഷ്ട്രീയ ശാസ്ത്ര രംഗത്ത് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കടന്ന് പോയവരുടെ ജീവിത ചരിത്രം അവതരിപ്പിക്കുന്ന പരിപാടിക്ക് 'സൂര്യ തേജസ്' എന്ന് പേരിട്ടിരിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ സംവാദത്തിന് വേദിയൊരുക്കുന്ന 'നേരിനൊപ്പം നേർക്കുനേർ' എന്നിങ്ങനെ രണ്ട് പൊതുപരിപാടികൾ ഈ സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. നവംബർ മാസത്തിൽ നാല് നാടകങ്ങളുമായി 7-ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം, മുപ്പത്തിഒന്ന് വീട്ടുമുറ്റങ്ങൾ പിന്നിട്ട പുസ്തകചർച്ച ഈ വർഷം ആറെണ്ണം പാട്ടുപുരകൾ, എട്ടും ദിനാചരണങ്ങളു സെമിനാറുകളും, പത്ത് വീതം നിലപാട്തറ ആറെണ്ണം, കായിക വേദിയുടെ നേതൃത്വത്തിൽ ചെസ്സ്, കാരംസ് മത്സരങ്ങൾ കാർഷിക വേദിയുടെ നേതൃത്വത്തിൽ കപ്പ, ജൈവ പച്ചക്കറി അടുക്കള തോട്ടം പദ്ധതി. എന്നിവയോടൊപ്പം ലൈബ്രറിയുടെ ഉപസമിതികളായ ബാലവേദി, വനിത വേദി, യുവജനവേദി, വയോജനവേദി, സാംസ്‌കാരിക വേദി എന്നിവയുടെ നേതൃത്വത്തിൽ ഇരുപതോളം പൊതുപരിപാടികൾ. കരിയർ ഗൈഡൻസ് ക്ലാസുകൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും ശില്പശാല രൂപം നൽകി. ശില്പശാലയുടെ മാർഗ്ഗരേഖ വൈസ് പ്രസിഡന്റ് പി.വി. സജീവ് അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം മാർഗ്ഗരേഖ ഭേദഗതികളോടെ അംഗീകരിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ആർ. ബിനോയ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |