'പൊരേക്കൂടൽ' നാട്ടുത്സവമാക്കും
Saturday 23 May 2026 12:24 AM IST
കുറ്റ്യാടി: ആശ്രയമറ്റ ഭിന്നശേഷി പെൺകുട്ടികളുടെ സംരക്ഷണത്തിനായി പന്തിരിക്കരയിൽ നിർമ്മിച്ച തണൽ സ്നേഹക്കൂട് പൊരേക്കൂടൽ 30ന് നാട്ടുത്സവമായി സംഘടിപ്പിക്കാൻ വിവിധ മത പുരോഹിതൻമാരുടെയും ആരാധനാലയ കമ്മിറ്റി ഭാരവാഹികളുടെയും സംഗമം തീരു മാനിച്ചു. സംഗമം കടിയങ്ങാട് തണൽ കാമ്പസിൽ എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. തണ ൽ വൈസ് പ്രസിഡന്റ് ഡോ. സജി പോൾ അദ്ധ്യക്ഷത വഹിച്ചു. പി. കെ. നവാസ് , സന്തോഷ് നമ്പൂതിരി, സി.എം. ദിനേശ് കുമാർ, ഷറഫുദ്ദീൻ തങ്ങൾ, സാബിർ ബാഖവി, അബു ഷമ്മാസ് ഫൈ സി, പി.ടി. കുഞ്ഞിക്കേളു, അസീസ് ഫൈസി കടിയങ്ങാട്, ഒ.കെ. കുഞ്ഞികണാരൻ, വി.എം. വിജീ ഷ്, പി.കെ. ഇബ്രാഹിം, കെ.കെ. ഭാസ്ക്കരൻ, എം.ടി. കു ഞ്ഞബ്ദുല്ല, ഇ. അഹമ്മദ് എന്നിവർ പ്രസംഗിച്ചു. പുതുക്കോട്ട് രവീന്ദ്രൻ സ്വാഗതവും പി.കെ. ഹമീദ് നന്ദിയും പറഞ്ഞു.