ജൈവവൈവിദ്ധ്യ ദിനം ആചരിച്ചു

Sunday 24 May 2026 12:22 AM IST
ഓയിസ്ക വടകരയിൽ ജൈവവൈവിധ്യാ ദിനം ആചരിച്ചപ്പോൾ

വടകര: ഒയിസ്ക വടകര ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വടകര ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനം ആചരിച്ചു. ആശുപത്രി വളപ്പിലെ വൃക്ഷങ്ങളുടെ നാമസൂചന ബോർഡുകളും ജൈവ സമ്പത്തിൻ്റെ രജിസ്‌ട്രിയുമടങ്ങുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രാദേശിക ഇടപെടലുകളിലൂടെ ജൈവ സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ആശയം മുന്നോട്ട് വെച്ചു. നഗരസഭ കൗൺസിലർ ശോഭ എം.പി ഉദ്ഘാടനം ചെയ്തു. രാജീവൻ കെ.പി. അദ്ധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരൻ, ഹരിദാസ്, സുധ, പി.പി. രാജൻ, ഷംസുദ്ദീൻ പ്രസംഗിച്ചു.