ആർ.എ.ടി.എഫ് യോഗം നടത്തി
കൊടുവള്ളി: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾക്ക് കീഴിലുണ്ടായിരുന്ന വിദൂര വിദ്യാഭ്യാസ പഠന സൗകര്യം പുന:സ്ഥാപിക്കണമെന്ന് ആർ.എ.ടി.എഫ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. പ്ലസ് ടു പഠനത്തിന് മലബാർ മേഖലയിൽ അനുഭവപ്പെടുന്ന സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെനും ആർ.എ.ടി.എഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എം. സ്വലാഹുദ്ദീൻ മദനി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കരുവാരക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു. സലീം ഫാറൂഖി, വി.പി അബ്ദുൽ അസീസ്, കെ.എൻ.എ. ഹമീദ്, ഹംസ പുല്ലങ്കോട്, സി.എച്ച്. ഹംസ, എസ്.അബ്ദുൽ കരീം, മുസ്തഫ മുക്കോല, എൻ.കുഞ്ഞിപ്പ, ടി. മുഹമ്മദലി, എ. മുഹമ്മദ്, കെ.കെ.എ. ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.