ഇ.എം കുഞ്ഞിരാമൻ അനുസ്മരണം
Tuesday 26 May 2026 12:05 AM IST
മേപ്പയ്യൂർ: ജനതാദൾ കൊഴുക്കല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനതാദൾ നേതാവ് കൊഴുക്കല്ലൂരിലെ ഇ.എം കുഞ്ഞിരാമനെ അനുസ്മരിച്ചു. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ടി സുധീഷ് കുമാർ, സുനിൽ ഓടയിൽ, ജസ്ല കോമ്മിലേരി, കെ.എം ബാലൻ, പി ബാലകൃഷ്ണൻ കിടാവ്, പി.കെ ശങ്കരൻ, കെ.കെ നിഷിത, കെ.എം പ്രമീഷ് പ്രസംഗിച്ചു. പി ബാലകൃഷ്ണൻ, ടി.ഒ ബാലകൃഷ്ണൻ, കെ.എം കൃഷ്ണൻ, ബാബു പുതുശ്ശേരി, വി.പി ധനീഷ്, വിജയൻ ലാർവ തുടങ്ങിയവർ നേതൃത്വം നൽകി.