ജീവൻരക്ഷാ പരിശീലനം

Wednesday 27 May 2026 12:19 AM IST
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെ അങ്കണവാടി ജീവനക്കാർക്കായി ഫാറൂഖ് ട്രെയിനിംഗ് കോളേജ് നടപ്പിലാക്കി വരുന്ന ജീവൻ രക്ഷാ പദ്ധതിയുടെ ഭാഗമായി ബി.എൽ.എസ് പരിശീലനം

​രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആസ്റ്റർ മിംസിന്റെയും നേതൃത്വത്തിൽ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെ അങ്കണവാടി ജീവനക്കാർക്കായി ബി.എൽ.എസ് പരിശീലനം സംഘടിപ്പിച്ചു. കോളേജ് ജൂനിയർ സൂപ്രണ്ട് പി.എം. റുബീന ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ജി.സന്ധ്യ, ഫറോക്ക് ഐ.സി.ഡി.എസ് സൂപ്പർവൈസർ വി. ഹസീന, ആസ്റ്റർ മിംസ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ മുഹമ്മദ് അസ്ലം, ഷിയാദ് ഹസ്സൻ, കെ.പി. ഹുദ സുൽത്താന, കെ.ടി. ഫഹദ് ,ഇഷ ഫാത്തിം പ്രസംഗിച്ചു. ആസ്റ്റർ മിംസ് ട്രെയിനിംഗ് കോഡിനേറ്റർ എം.പി.മുനീറും എൻ.എസ്.എസ് വളണ്ടിയർമാരും നേതൃത്വം നൽകി.