പാലിയേറ്റീവ് കെയ​ർസംഗമം

Wednesday 27 May 2026 12:21 AM IST
കടലുണ്ടി നവധാര പാലിയേറ്റീവ് കെയ​ർ ​ സംഗമവും മികച്ച സർക്കാർ സേവനങ്ങൾക്കൊപ്പം സാമൂഹ്യ സേവനവും മുഖ മുദ്രയാക്കപ്പെട്ടവരെ ആദരിക്കലും​ മികച്ച നിയമസഭ സാമാജികൻ മുൻ​എം എൽ എ . കെ. എൻ. എ. ​ഖാദർ ഉദ്ഘാടനം ചെ​യ്യുന്നു

​കടലുണ്ടി: കടലുണ്ടി നവധാര പാലിയേറ്റീവ് കെയ​ർ ​ സംഗമവും ആദരിക്കലും മുൻ​ എം.എൽ.എ . കെ.എൻ.എ. ​ഖാദർ ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ അ​ദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ എ.സജീവൻ മുഖ്യാതിഥിയായി. ഡോ​. എ.എം. ഉസ്മാൻ കുട്ടി, ഡോ​.വി.പി. മുരളീധരൻ, ഒ. മനോജ് ​, ഡോ​.ഗായത്രി ഓണത്തറ, കെ.മീന എന്നിവരെ ആദരിച്ചു. ഉദയൻ കാർക്കോളി റിപ്പോർട്ടവതരിപ്പിച്ചു. കോട്ടാകളത്തിൽ കൃഷ്ണൻകുട്ടി, എം.സി.അക്ബർ,സന്തോഷ് ഫാർമസി എം.ഡി.ഡോ: കെ. വേലായുധൻ, സലാം വാസ്‌കോ, ഉണ്ണികൃഷ്ണൻ കരിങ്കല്ലായി, പനക്കൽ പ്രേമരാജ്, എൻ.കെ. ബിച്ചിക്കോയ, എ. സിദ്ധാർത്ഥൻ, എ.ലീജീഷ്,എ.പി.ബാബുരാജൻ, ഡോ:വി.പി. രാധാകൃഷ്ണൻ, സി.രമേശൻ, യൂനസ് കടലുണ്ടി, രാജേഷ് മാപ്പോലി, മോഹൻ ചാലിയം,ഒ.വിശ്വനാഥൻ,ബക്കർ കടലുണ്ടി പ്രസംഗിച്ചു.