ഇപ്റ്റ സ്ഥാപക ദിനാചരണം
Thursday 28 May 2026 12:24 AM IST
പയ്യോളി: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സ്ഥാപക ദിനം ജനകീയ സാംസ്ക്കാരിക ദിനമായി ആചരിച്ചു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി ബാലൻ ഉദ്ഘാടനംചെയ്തു. പയ്യോളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കൃഷ്ണൻ, സി.പി സദാനന്ദൻ, പ്രദീപൻ കണിയാരിക്കൽ, ചന്ദ്രൻ മുദ്ര, വടയകണ്ടി നാരായണൻ, കൊളാവിപ്പാലം രാജൻ, വിജയൻ പെരിങ്ങാട്, റസിയ ഫൈസൽ, ഇരിങ്ങൽ അനിൽകുമാർ,പ്രദീപ് കളരിപ്പടി പ്രസംഗിച്ചു. കായലാട്ട് ഗിരിജ കെ.പി.എ.സി, ദിലീപ് കീഴൂർ, സജി മൂരാട്, ജയൻ മൂരാട്, ഇ.വി ദാമു നർത്തന, അഷറഫ് പുഴക്കര, ഡോ. കെ.പി ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.