പെരുന്നാൾ വസ്ത്രവിതരണം
Thursday 28 May 2026 12:30 AM IST
കുന്ദമംഗലം: പഞ്ചായത്ത് വനിതാലീഗ് എല്ലാവർഷവും പെരുന്നാളിന് വാർഡുകളിൽ നൽകിവരുന്ന പെരുന്നാൾ ഡ്രസ് വിതരണവും ചൂലൂര് സി.എച്ച് സെന്റർ കാൻസർ രോഗികൾക്കായി വർഷംതോറും വാർഡുകളിൽ നിന്നും സ്വീകരിക്കാറുള്ള പെരുന്നാൾ കളക്ഷൻ ഏറ്റുവാങ്ങലിന്റെയും ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ സമീർ നിർവഹിച്ചു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാലീഗ് ട്രഷറർ എ.പി സഫിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബ പുൽകുന്നുമ്മൽ, വാർഡ് മെമ്പർമാരായ മിന്നത്ത് ഷംസാദ, സുഹൈല, മുഹ്സിന, സക്കീന, നസീമ, സൈനബ, മൈമൂന, വനിതാ ലീഗ് സെക്രട്ടറി ഫാത്തിമ ജസ്ലി, സംഷാദ പ്രസംഗിച്ചു.