ബഡ്സ് സ്‌കൂളിൽ പ്രവേശനോത്സവം

Wednesday 03 June 2026 12:24 AM IST
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഖപൊയലു പറമ്പത്ത് ഉദ്‌ഘാടനം ചെയ്യുന്നു.

കാവിലുംപാറ: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടികൾക്ക് ബാഗും പുസ്തകങ്ങളും സമ്മാനമായി നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജിന ബാബു, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഷ്മ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീത രാജൻ നന്ദി പറഞ്ഞു.