സ്വാഗതസംഘം രൂപീകരിച്ചു

Wednesday 03 June 2026 12:48 AM IST
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കർഷകസംഘം ജില്ലാ സമ്മേളനം ആഗസ്റ്റ് 13,14 തിയതികളിൽ കുറ്റ്യാടിയിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക, കെ.കെ ദിനേശൻ, പി.സി ഷൈജു, കെ.പി ചന്ദ്രി, പ്രേംകുമാർ, എ.എം റഷീദ്, കെ.കെ സുരേഷ്, കൂടത്താംകണ്ടി സുരേഷ്, ഷിജു, സി.പി അശോകൻ, ടി.പി പവിത്രൻ പ്രസംഗിച്ചു. ഭാരവാഹികൾ: പി.സി ഷൈജു (ചെയർമാൻ), ടി.പി പവിത്രൻ (കൺവീനർ) ടി.കെ മോഹൻദാസ് (ട്രഷറർ).