വടകര: മാലിന്യ സംസ്കരണത്തിന് നവകേരള പുരസ്കാരം നേടിയ അഴിയൂർ ഗ്രാമപഞ്ചായത്തിലെ മാതൃകാ പ്രവർത്തനം നേരിട്ടറിയാൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെത്തി. ഉദ്യോഗസ്ഥരും ഹരിത കർമ്മ സേന അംഗങ്ങളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അഴിയൂരിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം ചോദിച്ചറിഞ്ഞു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹരിതകർമസേന ലീഡർ ഷിനി എന്നിവർ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കി. ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ എം.മിനിയും ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശും ഹരിതകർമസേന പ്രവർത്തന മാതൃകകൾ പറഞ്ഞുകൊടുത്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ,അനീഷ ആനന്ദസദനം, രമ്യ കരോടി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുളികുന്നുമ്മൽ, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ചന്ദ്രൻ, വി ഇ ഒ .സി വി ബിന്ദു ,ശുചിത്വ മിഷൻ അസി.കോ ഓർഡിനേറ്റർ ടി.എം.ഉഷാകുമാരി, അസി.സെക്രട്ടറി പി.ശ്രീനിവാസൻ, കുടുംബശ്രീ ചെയർപേഴ്സൺ സീന അശോകൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ പി.ഷംന, പി.കെ ജസ്ലീൻ , എ.രാജേഷ് ,ഹരിതകർമ്മ സേന സെക്രട്ടറി സുഖ ഗിരീഷ് ,ടെക്നിക്കൽ കൺസൾട്ടന്റ് സി.കെ രശ്മി ,വി.പി ഷൈനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |