ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ പാട്ടു മഹോത്സവത്തിന് കൊടിയേറി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഉത്സവം.
ഇന്നലെ വൈകിട്ട് 5 ന് പരദേശി ബ്രാഹ്മണരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം.
5.15 ന് തിരുമുമ്പിൽ സമർപ്പണം, 5.30 ന് പഞ്ചവാദ്യം, 6 ന് ദീപാലങ്കാരം എന്നിവ നടന്നു.
ഇന്ന് കാലത്ത് 5 ന് പള്ളിയുണർത്തൽ. 5.30ന് ഗണപതി ഹോമം, കേളിക്കൈ, 6.30ന് ഏകാദശ രുദ്രാഭിഷേകം, 8.30ന് ഭഗവതി പൂജ, 10 ന് തെണ്ടിക വരവ്, 10.30ന് ഉച്ചപൂജ, 11.30ന് കൂറ
കൊടുക്കൽ, കൂറ ഇടൽ, ഉച്ചപ്പാട്ട്, വൈകിട്ട് 4.30ന് തിരുമുറ്റത്ത് കളി, 5 ന് കൊടിവരവ്, 5.30ന് സന്ധ്യാവേല, തായമ്പക, കേളി, കൊമ്പ്, കുഴൽ പറ്റ്, 8.30ന് മുല്ലക്കാപ്പാട്ടിന് എഴുന്നള്ളിപ്പ്, വാളകം കൂടൽ, കളപ്രദക്ഷിണം, കളം പൂജ, തിരി ഉഴിച്ചിൽ, കളം നൃത്തം, തേങ്ങയേറ് തുടങ്ങിയവയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |