കോഴിക്കോട് : വിഷുയജ്ഞവും വിഷുക്കണിയുമൊരുക്കി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വിഷു ആഘോഷിച്ചു. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കാനായി വിഷുദിനത്തിൽ സങ്കല്പം ചെയ്യണമെന്ന് ആചാര്യ ശ്രീ രാജേഷ് പറഞ്ഞു. ആചാര്യ പത്നി മീര രാജേഷ് വിഷുക്കണിയിൽ ഭദ്രദീപം തെളിച്ചു. വിശേഷമായ വേദമന്ത്രങ്ങളെ വിനിയോഗിച്ചു കൊണ്ടാണ് വിഷുയജ്ഞം നടന്നത്. നാഗേശ്വർ ശാസ്ത്രി, പ്രവീൺ ശാസ്ത്രി, കൃഷ്ണചന്ദ്ര ആര്യ എന്നിവർ യജ്ഞത്തിന് കാർമികത്വം വഹിച്ചു. വിഷു ആഘോഷ പരിപാടി ഒ.ബാബുരാജൻ വൈദിക്, കെ.ശശിധരൻ വൈദിക്, എം.സുന്ദരൻ വൈദിക്, ദിലീപ് കുമാർ, സത്യപാലൻ പി.കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കാശ്യപാശ്രമത്തിൽ നടന്ന ചടങ്ങിൽ അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദിക് ഇൻസ്ട്രക്ടർ സി.സുരേഷ് വൈദിക്കിനെ പൊന്നാട അണിയിച്ച് ആചാര്യശ്രീ രാജേഷ് അനുമോദിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |