SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

നൂറോളം ചിത്രകാരന്മാർ ഒരുമിച്ചു; 'വരഗ്രീൻ ഇന്റർലാഡി'ൽ

Increase Font Size Decrease Font Size Print Page
vara
vara

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ചിത്രകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനം 'വരഗ്രീൻ ഇന്റർലാഡ്-2' വിന് മികച്ച പ്രതികരണം. ചിത്രകലാരംഗത്ത് പ്രതിഭ തെളിയിച്ച കലാകാരന്മാരുടെ സൃഷ്ടികളിൽ നിന്ന് പ്രത്യേകജൂറി തിരഞ്ഞെടുത്ത നൂറിലധികം പെയിന്റിംഗുകളും ശിൽപങ്ങളും ഇൻസ്റ്റലേഷനുകളുമാണ് ഒരുക്കിയിരിക്കുന്നത്. ആക്രിലിക്, വാട്ടർകളർ തുടങ്ങി 103 ചിത്രകാരന്മാരുടെ പലവിധ രീതികളിലുള്ള ചിത്രങ്ങളാണ് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഇരുപത് ചിത്രകാരന്മാരുടെ കൂട്ടായ്മയായ വരഗ്രീൻ ആർട്ടിസ്റ്റ് കമ്യൂണാണ് സംഘാടകർ. ഇന്ത്യയിലൊട്ടാകെ യാത്ര നടത്തി ചിത്രരചനാ ക്യാമ്പുകളും പ്രദർശനങ്ങളും സംഘടിപ്പിക്കുക, പഠന ക്ലാസുകൾ നൽകുക, ചിത്രകലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക തുടങ്ങിയവയാണ് വരഗ്രീൻ കൂട്ടായ്മയുടെ ലക്ഷ്യം. സ്ത്രീകൾ മാത്രം അംഗങ്ങളായി വരമുഖി എന്ന കൂട്ടായ്മയും വരഗ്രീന് സമാന്തരമായി പ്രവർത്തിക്കുന്നുണ്ട്. ചിത്രകാരനായ ജോഷി പേരാമ്പ്രയാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ.
വരഗ്രീൻ അംഗവും ചിത്രകാരനും അധ്യാപകനുമായിരുന്ന സരേഷ് ചാലിയത്തിന്റെ ഓർമയ്ക്കായി പ്രത്യേക വിഭാഗവും പ്രദർശനത്തോടനുബന്ധിച്ച് സജീകരിച്ചിട്ടുണ്ട്. രാവിലെ 11മുതൽ ഏഴ് വരെയാണ് പ്രദർശനം. 10ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.