കോഴിക്കോട്: ആർത്തവ ശുചിത്വത്തെ ബോധവത്കരണത്തിന്റെ ഭാഗമായി ആർത്തവ ശുചിത്വദിനമായ ഇന്നലെ 'പവർ ടു ദി പിരീഡ് ' എന്ന പേരിൽ നൈറ്റ് റൺ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത്ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ 'മെയ്ക്ക് സെൻസ് ഓഫ് മെൻസസ്' എന്ന ഹാഷ് ടാഗോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
രാത്രി 8.30ന് കോഴിക്കോട് ബീച്ചിൽ മൂന്ന് കിലോമീറ്റർ ദൂരത്തിലായിരുന്നു ഓട്ടം. വനിതകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള ഭയം അകറ്റുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചാണ് രാത്രിയോട്ടം നടത്തിയത്.
കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. സബ് കളക്ടർ വി.ചെൽസ സിനി, ജെൻഡർ പാർക്ക് ടെക്നിക്കൽ കൺസൾട്ടന്റ് ഡോ.പീജ രാജൻ, ഡോ.ഷീബ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |