കോഴിക്കോട് : ചെറുകിട വ്യവസായങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള പ്ലാസ്റ്റിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യത കൂടുതലായും ഉപയോഗപ്പെടുത്തണം. പ്ലാസ്റ്റിക്കിന്റെ നിശ്ചിത നിലവാരം പുലർത്തി സാമൂഹ്യ പ്രതിബന്ധതയോടെയാകണം ഈ ചെറുകിട വ്യവസായ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് എം.എസ്.ജോർജ് അദ്ധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ലോഞ്ചിംഗ് മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ നിർവഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് മുഖ്യാതിഥിയായി.
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി.പിദേവസ്യ, പി.ജെ.മാത്യു, അലോക് കുമാർ സാബു, ബാലകൃഷ്ണ ഭട്ട് കാകുഞ്ഞി, ജെ.സുനിൽ എന്നിവർ പ്രസംഗിച്ചു. ജെ.എം.വിവേക് , എം.ദിലീപ്, വിനോദ്.കെ ബാലാജി , ജെ.സുനിൽ എന്നിവർ ക്ലാസെടുത്തു. മുതിർന്ന വ്യവസായികളായ എസ്.അറുമുഖ സ്വാമി, എൻ.ഹംസ, കെ.കെ മുഹമ്മദ് അബ്ദുൾ ഖാദർ, ഡോ.പി.കെ.ഉണ്ണി, എ.ചന്ദ്രശേഖരൻ, കെ.ഭരതൻ, എ. രാംദാസൻ എന്നിവരെ ആദരിച്ചു. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി.അരുൺ കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |