കോഴിക്കോട്: സാവിത്രി ദേവി സാബു മെമ്മോറിയൽ സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് സെന്റ് ജോസഫ് ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അദ്ധ്യക്ഷത വഹിച്ചു. കേരള ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ആർ.രാകേഷ് ശേഖർ മുഖ്യാതിഥിയായി. സാവിത്രി ദേവി സാബു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അലോക് കുമാർ സാബു , ജനറൽ കൺവീനർ പി.എം മുസമ്മിൽ , മുൻ സംസ്ഥാന പ്രസിഡന്റ് എ.വത്സലൻ , ജോയിന്റ് സെക്രട്ടറി എ.വി.ബിനോയ് എന്നിവർ പ്രസംഗിച്ചു .
ആദ്യ ദിവസം നടന്ന സിഗിംൾസ് അണ്ടർ 17 മത്സരത്തിൽ 70 ആൺകുട്ടികളും 7 പെൺകുട്ടികളും അണ്ടർ 19 മത്സരത്തിൽ 44 ആൺകുട്ടികളും 15 പെൺകുട്ടികളും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. . രാവിലെ 9 മുതൽ രാത്രി 10 മണി വരെ 5 കോർട്ടുകളിലായാണ് മത്സരം . ജൂലായ് 5 ന് സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |