മുക്കം: എസ്.എസ്.എഫ് കാരമൂല സെക്ടർ സാഹിത്യോത്സവം 30,31 തീയതികളിൽ തിരുവമ്പാടി എസ്റ്റേറ്റ് ഗേറ്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 110 ഇനങ്ങളിൽ 11 യൂണിറ്റുകളിൽ നിന്നുള്ള 500 ലധികം വിദ്യാർത്ഥികളാണ് മത്സരിക്കുക. ശനിയാഴ്ച വൈകീട്ട് 7 മണിക്ക് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കെ.എ.നാസർ ചെറുവാടി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സാസ്കാരിക റാലിയും 7 മണിക്ക് മത പ്രഭാഷണവും വെള്ളിയാഴ്ച 7 മണിക്ക് കഥാ പ്രസംഗവും നടക്കും വാർത്താസമ്മേളനത്തിൽ ഹസൻ സഖാഫി, മുനവ്വർ കുമാരനെല്ലൂർ , ഹാഫിള് ഉനൈസ് സഖാഫി ,സിറാജുദ്ദീൻ ശാമിൽ ഇർഫാനി ,മിദ്ലാജ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |