SignIn
Kerala Kaumudi Online
Thursday, 19 September 2024 9.16 AM IST

വരീൻ ഭട്ട്‌ റോഡ് ബീച്ചിലേക്ക്, മീനും തിന്നാം കടലും കാണാം

Increase Font Size Decrease Font Size Print Page
fish
fest

കോഴിക്കോട്: മത്സ്യവിഭവങ്ങൾ രുചിയോടെ കഴിക്കാൻ കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ് ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ ഫിഷർമെൻ ഡെവലപ്‌മെന്റ് ബോർഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭക്ഷ്യോത്പാദന മേഖലയിൽ ഗുണമേന്മയുള്ള മത്സ്യവിഭവത്തിന്റെ പങ്ക് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനും മത്സ്യവിഭവങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനുമാണ് സി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ, മത്സ്യഫെഡ് എന്നീ ഏജൻസികളുടെ സഹായത്തോടെയാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.

ചെമ്മീൻ, പുത്യാപ്ല പത്തിരി, കൂന്തൾ, ഇറാനി പോള, നെയ്‌പത്തിരി, ഫിഷ് കട്‌ലറ്റ്, മീൻ കറികൾ തുടങ്ങി രുചികരമായ കടൽ വിഭവങ്ങളാൽ സമ്പന്നമായ സീ ഫുഡ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.

ഉത്തര മേഖല ഫിഷറീസ് വകുപ്പ് ഡയറക്ടർ ഓ.രേണുകാദേവി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറരക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ, നാഷണൽ ഫിഷർമെൻ ഡെവലപ്‌മെന്റ് ബോർഡ് മെമ്പർ എൻ.പി.രാധാകൃഷ്ണൻ, സാബു, പീതാംബരൻ, അബ്ദുറഹീം, ടി.ഭാർഗവൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.