ബാലുശ്ശേരി: കെ.എസ്.ടി.എ ബാലുശ്ശേരി ഉപജില്ലാ സമ്മേളനം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ് .ശ്രീചിത്ത് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് കെ. സുബജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി പി. എം സോമൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡി.കെ ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ, ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ ജില്ലാ ജോയിന്റ് സെക്രട്ടറി ദേവാനന്ദൻ, ജില്ലാ കമ്മിറ്റി അംഗം സി ഷീബ എന്നിവർ പ്രസംഗിച്ചു. കെ.കെ ഇസ്മായിൽ നന്ദി പറഞ്ഞു. ഭാരവാഹികൾ: പി കെ ഷിബു(പ്രസിഡന്റ് ), പി.എം സോമൻ (സെക്രട്ടറി) എസ്.ബിനോയ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |