രാമനാട്ടുകര: 60 വയസ് കഴിഞ്ഞ എൽ.ഐ.സി ഏജന്റുമാർക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്ന് ആൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ രാമനാട്ടുകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി റസാഖ് സമ്മേളനം ഉദ്ഘാടനംചെയ്തു. സി.പി .ആനന്ദകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ കെ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സെൻട്രൽ ഓർഗനൈസിംഗ് സെക്രട്ടറി എം.രാമദാസൻ കൃഷ്ണൻകുട്ടി എൻഡോവ്മെന്റ് വിതരണം നടത്തി. ഭാരവാഹികൾ: സി.പി.ആനന്ദകൃഷ്ണൻ (പ്രസിഡന്റ്) സരിത എൻ.പി, ടി.പി ലീന (വൈസ് പ്രസിഡന്റുമാർ) ആർ.പി.സുധ (സെക്രട്ടറി) പി.എം.വിജയകൃഷ്ണൻ ,സെൽവി.എം (ജോ.സെക്രട്ടറിമാർ), പി.ഗിരിജ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |