കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന് വേദിയൊരുങ്ങിയ കോഴിക്കോട് ബീച്ചിനെ
ശുചിത്വസുന്ദരമാക്കി ശുചീകരണത്തൊഴിലാളികൾ. കോർപ്പറേഷൻ വെള്ളയിൽ ഹെൽത്ത് സർക്കിളിലെ തൊഴിലാളികളാണ് രണ്ട് ദിവസം കൊണ്ട് ബീച്ച് ശുചീകരിച്ചത്. കോർപ്പറേഷൻ ഓഫീസിന് മുൻവശം മുതൽ ലയൺസ് പാർക്ക് വരെയാണ് രാവിലെ 6 മണി മുതൽ ശുചീകരിച്ചത്. ലക്ഷങ്ങൾ ഒഴുകിയെത്തിയ കലോത്സവം സൃഷ്ടിക്കുമായിരുന്ന മാലിന്യക്കൂമ്പാരത്തെ ‘ചെറുതാക്കി’യും കൃത്യസമയത്ത് ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും ചെയ്തതിൽ ശുചീകരണത്തൊഴിലാളികൾ പ്രധാന പങ്ക് വഹിച്ചിരുന്നു. ഞായറാഴ്‌ച പുലർച്ചെ ആറുമുതൽ കോർപ്പറേഷനിലെ ഹരിതകർമസേനയും ശുചീകരണത്തൊഴിലാളികളും സ്‌കൂൾ പി.ടി.എകളും സന്നദ്ധസംഘടനകളും സംഘാടകസമിതിയും ചേർന്നാണ് കടപ്പുറവും കലോത്സവവേദികളും ഊട്ടുപുര പ്രവർത്തിച്ച ക്രിസ്‌ത്യൻ കോളേജ് പരിസരവും ശുചീകരിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ജെ.എച്ച്.ഐ കെ.ടി ഷാജു എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |