SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി

33
അദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മാർച്ച് ടി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരം ഉപജില്ലയിലെ സ്കൂളുകളിലെ അദ്ധ്യാപകരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാദാപുരം ഉപജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി .മാർച്ച് കെ.പി. എസ്.ടി.എ. ജില്ലാസെക്രട്ടറി ടി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു. കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ നിന്നാരംഭിച്ച മാർച്ച് എ.ഇ.ഒ. ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെ.പി.എസ്.ടി.എ. ഉപജില്ലാ പ്രസിഡന്റ് ഇ.പ്രകാശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ്. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ. സംസ്ഥാന കൗൺസിലർ പി.രഞ്ജിത്ത് കുമാർ, കെ.എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ, സി.കെ.അബു ,എൻ.കെ. അബ്ദുസലിം, ടി.കെ അബ്ദുൾകരീം, കെ.കെ.മുഹമ്മദലി , കെ.വി. കുഞ്ഞമ്മദ് ,വി.സജീവൻ ,സി.ടി.ഹാരിസ് ,വി.എം.വിജേഷ് ,പി.കെ. ഖാലിദ് ,ഖുൽസീന ബീവി ,കെ.നൗഫൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.