വടകര: ഫാൽക്കെ ഫിലിം സൊസൈറ്റിയുടെ മുപ്പത്തിയാറാം വാർഷികാഘോഷം നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. ഫാൽക്കെയുടെ മിനി ഓപ്പൺ എയർ തിയറ്റർ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി ക്യൂബ് മോഹനനും നവീകരിച്ച ലൈബ്രറി നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദുവും നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഇ.അരവിന്ദാക്ഷൻ, ടി.പി അച്യുതൻ, എം നാരായണൻ എന്നിവരെ ആദരിച്ചു. നഗരസഭാ കൗൺസിലർമാരായ പി.പി.ലീബ, പി.സജീവ് കുമാർ, കെ.എം.സജീഷ, വടകര താലൂക്ക് ലൈബ്രറി പ്രസിഡന്റ് കെ.ബാലൻ എന്നിവർ പ്രസംഗിച്ചു. വി.തങ്കമണി അദ്ധ്യക്ഷയായിരുന്നു. ടി.പി. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. പ്രേമൻ സ്വാഗതവും ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയ മാക്രികുണ്ടിലെ വിശേഷങ്ങൾ (മേപ്പയിൽ എസ്.ബി സ്കൂൾ) ബൗണ്ടറി (മേമുണ്ട ഹൈസ്ക്കൂൾ ) എന്നീ നാടകങ്ങളും സംഗീതനിശയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |