തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും അഞ്ച് വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന ഡോ. അനിൽ വള്ളത്തോളിനെ തിരൂർ പൗരാവലി ആദരിച്ചു. തിരൂർ മംഗലം സ്വദേശിയായ ഡോ. അനിൽ വള്ളത്തോൾ വൈസ് ചാൻസലർ പദവിയിലിരിക്കെ തിരുരിന്റെ പൊതു സമൂഹത്തിൽ നടത്തിയ സേവന പ്രവർത്തനങ്ങളെ മാനിച്ചാണ് ആദരവ് നൽകിയത്. ചടങ്ങിൽ മലയാള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "മലബാർ പ്രക്ഷോഭം ശതാബ്ദി ചിന്തകൾ " പുസ്തകം പ്രകാശിപ്പിച്ചു. ഹോപ്പ് തിരുരിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തിരുർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ അദ്ധ്യക്ഷയായി. തീരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :യു. സൈനുദ്ധീൻ
, കോഴിക്കോട് സർവകലാശാല മുൻ ചരിത്രവിഭാഗം മേധാവി ഡോ:കെ. ഗോപാലൻ കുട്ടി,
പി. പി. അബ്ദുറഹിമാൻ, മുജീബ് താനാളൂർ, വിനോദ് ആലത്തിയൂർ, അഡ്വ. എം. വിക്രം കുമാർ,ആസാദ് മുപ്പൻ. ഡോ. പി. ശിവദാസൻ, ഡോ:മഞ്ജുഷ ആർ വർമ്മ, ഡോ:എൽ. സുഷമ, പി. സി. ഉണ്ണിച്ചെക്കൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |