കുറ്റിപ്പുറം : രണ്ടാം ഘട്ട ലഹരി വിരുദ്ധ ജനകീയ കാമ്പെയിന് തവനൂരിൽ ആരംഭം. ലോഗോ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ്, മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, സെക്രട്ടറി ടി.അബ്ദുൾ സലീം, കെ.ലിഷ, എം.വി. കുഞ്ഞാപ്പുട്ടി, കെ.കെ പ്രജി, എൻ.വി ഫിറോസ്, സി.സബിൻ, സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും വാർഡ്തല സമിതിയും സഹകരിട്ടാണ് പരിപാടികൾ നടപ്പിലാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |