തിരൂർ: സ്ത്രീ സമൂഹത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് തിരൂരിലെ ശിഹാബ് തങ്ങൾ ആശുപത്രി വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.വനിതാദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗൈനക്കോളജി വിഭാഗം ഹെഡ് ഡോ.ലിബി മനോജ് അദ്ധ്യക്ഷയായി. ഡോ. ശ്രുതി, ഡോ.തസ്നീം, ഡോ.സൽവ, ഡോ.കുസുമം, നഴ്സിംഗ് സൂപ്രണ്ട് രേഖാ വർഗീസ്, സബീന എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി അഡ്വ.എ.കെ മുസമ്മിൽ, മാനേജർ കെ.പി ഫസലുദ്ധീൻ, എ.ഒ. അബ്ദുൽ റഷീദ്, ഓപ്പറേഷൻ മാനേജർ എം.വി കോയക്കുട്ടി, കെ.എം അബ്ദുസ്സമദ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |