കോട്ടക്കൽ: പാചകവാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയ്ക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പാചക വാതകത്തിന് വില കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ധർണ്ണ കെ.എച്ച്.ആർ.എ മലപ്പുറം ജില്ല സെക്രട്ടറി രഘു മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുജീബ് ഒയാസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ എന്ന മാനു കാരവൻസ് സ്വാഗതം പറഞ്ഞു. ട്രഷറർ മുജീബ് സദ്യ ഹോട്ടൽ, സംസ്ഥാന എക്സിക്യൂട്ടീവ് മുജീബ് അൽ ഫറൂജ് , ഭാരവാഹികളായ മുഹമ്മദ് അപ്സര, ഷിഹാബ് കഫെറ്റീരിയ, കെ.എം.കെ. ബഷീർ പ്രസംഗിച്ചു. കുഞ്ഞിപ്പ ബെസ്റ്റ് ബിരിയാണി, സിദ്ധീഖ് അന്നപൂർണ്ണ, രാജു വെങ്കിടേശ്വര, ഫവാസ് സൈൻ , അസൈൻ സലാസ എന്നിവർ പങ്കെടുത്തു.എം അബ്ദുസ്സമദ്, ഷംസുദ്ധീൻ കുന്നത്ത് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |