വള്ളിക്കുന്ന് : അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സ്വാന്തനം വേദിയും കെ.എസ്.എസ് .പി.എ വനിതാഫോറവും സംയുക്തമായി അരിയല്ലൂർ രുചി ഹട്ടിൽ സംഘടിപ്പിച്ച വയോജന വനിതാ സംഗമത്തിൽ 130ഓളം വൃദ്ധവനിതകൾ പങ്കെടുത്തു. യോഗത്തിൽ സ്മിത പ്രമോദ് രാമപുരം ക്ലാസെടുത്തു. യോഗം മുൻ ജില്ലാ പഞ്ചായത്തംഗം ഇന്ദിരാഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീ സ്വാന്തനം വേദി പ്രസിഡന്റ് കെ.പി. രാധ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ വനിതാ ഫോറം സെക്രട്ടറി ഇ.പി. ഗീത, വള്ളിക്കുന്ന് നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ത്രേസ്യാമ്മ ആശംസകളർപ്പിച്ചു. പ്രായമായ അമ്മമാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പാർവതി കോന്നംകുഴി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |