മലപ്പുറം:ചരക്ക് വാഹന തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, തൊഴിലാളികൾക്ക് നേരെയുള്ള ഉദ്യോഗസ്ഥ വേട്ട ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് മാർച്ച് 28 നടക്കുന്ന സംയുക്ത പണിമുടക്ക് വിജയിപ്പിക്കാൻ മലപ്പുറം എസ്.ടി.യു ഓഫീസിൽ ചേർന്ന ചരക്ക് വാഹന തൊഴിലാളി , ഉടമ സംഘങ്ങളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. പണിമുടക്ക് ദിവസം തൊഴിലാളികൾ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് വി.എ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. ഗോവിന്ദൻ കുട്ടി (സി.ഐ.ടി.യു ) അദ്ധ്യക്ഷത വഹിച്ചു. വി.പി. ഫിറോസ് (ഐ.എൻ.ടി.സി) മുഖ്യ പ്രഭാഷണം നടത്തി.സി എച്ച് അഷറഫ്,ഷാഹുൽ മഞ്ചേരി,എം.കെ. ചന്ദ്രൻ (സി ഐ ടി യു ), പി. ജംഷീർ (എ.ഐ.ടി.യു.സി), അടുവണ്ണി മുഹമ്മദ് എന്നവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |