മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ തൊഴിലാളികൾ മാർച്ച് 24ന് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചും മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കോൺഫെഡറേഷൻ ഒഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ജില്ലാ കൺവെൻഷൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. മലപ്പുറത്ത് ചേർന്ന കൺവെൻഷൻ ആൾ ഇന്ത്യാ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം എ.വി. സുരേഷ് ഉദ്ഘാടനം ചെയ്തു .കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ:കെ.ഫിറോസ്ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി. ഹംസകുട്ടി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ടി.കബീർ, കെ. സന്തോഷ്, അബ്ദുൾ ഗഫൂർ, കെ. ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |