പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. സുധാകുമാരി അദ്ധ്യക്ഷയായി. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ കെ.കെ പ്രമോദ് കുമാർ മുഖ്യാതിഥിയായി. എം. വേണുഗോപാൽ, പി.സി. അരവിന്ദൻ, യജ്ഞാചാര്യൻ എഴക്കാട് കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. നവീകരണം പൂർത്തിയാക്കിയ ക്ഷേത്രക്കുളം ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ദിനേശൻ സ്വാഗതവും അഡ്വ. പ്രദീപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |