
മലപ്പുറം: മലപ്പുറത്തിന്റെ ആരോഗ്യ മേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന യു.ഡി.എഫ് പ്രചാരണം രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ്. ആശുപത്രികളിൽ തസ്തിക അനുവദിച്ചില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ ഒമ്പതര വർഷത്തിൽ ആരോഗ്യമേഖലയിൽ 473 തസ്തികകളാണ് അനുവദിച്ചത്. ആരോഗ്യ വകുപ്പിൽ 434 ഉം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 39 ഉം തസ്തികകളും അനുവദിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 279 തസ്തികകളാണ് അനുവദിച്ചത്. ഇതിന്റെ ഇരട്ടി തസ്തിക സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിനെയാണ് യു.ഡി.എഫ് വിമർശിക്കുന്നത്. മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയാണ് യു.ഡി.എഫ് സർക്കാർ ചെയതതത്. ആവശ്യമായ സൗകര്യങ്ങളൊരുക്കാനോ ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കാനോ സർക്കാരിനായില്ല. എൽ.ഡി.എഫ് സർക്കാരാണ് മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ആശുപത്രിയെ ഉയർത്തിയത്. 300 കോടി രൂപയുടെവികസന പ്രവൃത്തികൾ നടപ്പാക്കിയെന്നും സി.പി.എം സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |