ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

Thursday 07 May 2026 12:11 AM IST
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ

തിരൂർ: തുഞ്ചൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ തുഞ്ചൻ ബാലസമാജം" മിനുക്കം " എന്ന പേരിൻ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു . ഇന്നലെയും ഇന്നും ആയി നടക്കുന്ന ശില്പശാല കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ റിയാലിറ്റി ഷോ ഫെയിം റോബിൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. വിക്രമകുമാർ, ബീന മേലാഴി, കമൽനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് ദിലീപ് കുമാർ "'കവി, കവിത "' എന്ന വിഷയത്തിലും അബ്ബാസ് 'വരൂ വരയ്ക്കാം' എന്ന വിഷയത്തിലും കുട്ടികൾക്ക് പരിശീലനം നൽകി. ശില്പശാലയിൽ 36 കുട്ടികൾ പങ്കെടുത്തു.