SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.53 PM IST

 'ദാഹജലം ജീവജാലങ്ങൾക്കും' പദ്ധതിയുമായി  വിദ്യാർത്ഥികൾ

birds

അടിമാലി: കൊടുംചൂടിൽ വലയുന്ന പക്ഷിമൃഗാദികൾക്ക് ആശ്വാസമേകാൻ ദാഹജലമൊരുക്കി അടിമാലി എസ് എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്.
'ദാഹജലം ജീവജാലങ്ങൾക്കും' എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിയിലൂടെ വീടുകളിലും പൊതുവിടങ്ങളിലും പക്ഷികൾക്കും മറ്റ് ജീവികൾക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുന്നത് പക്ഷികളെയും മറ്റും സാരമായി ബാധിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എൻ.എസ്.എസ് വളന്റിയർമാർ സ്വന്തം വീടുകളിലും പരിസരങ്ങളിലും മൺപാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വെക്കാൻ മുന്നിട്ടിറങ്ങിയത്.
വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുപരിസരങ്ങളിൽ പക്ഷികൾക്ക് എളുപ്പത്തിൽ വരാൻ കഴിയുന്ന ഇടങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ സജ്ജീകരിക്കുകയും വെള്ളം വറ്റിപ്പോകാതെ ദിവസവും നിറയ്ക്കാനും പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നു.
പ്രകൃതിയോടും സഹജീവികളോടുമുള്ള കരുണയും കരുതലും പുതിയ തലമുറയിൽ വളർത്തുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പ്രിൻസിപ്പൽ എം. എസ് അജി, പ്രോഗ്രാം ഓഫീസർ അജയ് ബി, വോളണ്ടിയർ സെക്രട്ടറിമാരായ അഹല്യ സാജു, എറിക് റെജി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL