ഉദ്ഘാടനം ചെയ്തു
Thursday 28 May 2026 12:26 AM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ ചെയർഫോർ സെക്കുലർ സ്റ്റഡീസും ജവഹർലാൽ നെഹ്റു സ്റ്റഡി സെന്ററും സംയുക്തമായി സംഘടിപ്പിച്ച നെഹ്റു അനുസ്മരണവും സിമ്പോസിയവും ഡോ.ആർസു ഉദ്ഘാടനം ചെയ്തു. ആർ.എസ് പണിക്കർ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. നെഹ്റു സെന്റർ ചെയർമാൻ എ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷയായി. മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിന് യോഗം അനുശോചനം രേഖപ്പെടുത്തി. മുഹമ്മദ് അബ്ദുറഹിമാൻ ചെയർ കോഡിനേറ്റർ മുല്ലശ്ശേരി ശിവരാമൻ, ഡി.സി.സി സെക്രട്ടറി നൗഫൽ ബാബു, പി.വീരേന്ദ്രകുമാർ, സി.ഉണ്ണിമൊയ്ദു, സി.മൊയ്തീൻകുട്ടി, ചെമ്പൻഹനീഫ, കെ.രാജൻ അനുമോദ്, കാടശ്ശേരി സത്യൻ പുളിക്കൽ, കെ.പി.ദേവദാസ്, എൻ.പി.സരിത, പി.ടി. ബിന്ദു സംസാരിച്ചു